പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് അവനാണ്... വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

മലയാള സിനിമാ  പ്രേക്ഷകര്‍ക്ക് ഒന്നടങ്കം  ഏറ്റവും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. 

Written by - Zee Hindustan Malayalam Desk | Last Updated : Jul 29, 2021, 08:19 PM IST
  • മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറ്റവും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.
  • എന്നാല്‍, ഇരുവരെയും സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം വെളിപ്പെടുത്തുകയാണ് അമ്മ മല്ലിക സുകുമാരന്‍.
  • പൃഥ്വിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലോ സിനിമയിലോ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് ഇന്ദ്രനാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവുമധികം  സങ്കടപ്പെടുന്നത്  അവനാണ്... വെളിപ്പെടുത്തി  മല്ലിക സുകുമാരന്‍

മലയാള സിനിമാ  പ്രേക്ഷകര്‍ക്ക് ഒന്നടങ്കം  ഏറ്റവും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. 

പൃഥ്വി നായക വേഷങ്ങളില്‍ തിളങ്ങിയപ്പോള്‍  ഇന്ദ്രജിത്ത് എല്ലാതരം റോളുകളും ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി.  ഇന്ന്  മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും.  

എന്നാല്‍, ഇരുവരെയും സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം വെളിപ്പെടുത്തുകയാണ്  അമ്മ മല്ലിക സുകുമാരന്‍.  പൃഥ്വിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലോ സിനിമയിലോ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവുമധികം  സങ്കടപ്പെടുന്നത് ഇന്ദ്രനാണെന്നാണ്  മല്ലിക സുകുമാരന്‍ (Mallika Sukumaran) പറയുന്നത്. 

"സോഷ്യല്‍ മീഡിയയിലും  സിനിമാരംഗത്തും  ഇന്ദ്രന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. കാരണം ശാന്ത സ്വഭാവക്കാരനാണ് ഇന്ദ്രന്‍. പക്ഷേ രാജു ആരാണെന്ന് എല്ലാവരേക്കാളും നന്നായിട്ട് ഇന്ദ്രന് അറിയാം. അതുകൊണ്ട് തന്നെ രാജുവിനെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണ്", മല്ലിക പറഞ്ഞു.

Also Read: അയ്യോ പ്രണയമോ? അഭിനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം വെളിപ്പെടുത്തി ഉര്‍വശി

പൃഥ്വിയുടെ  (Prithviraj Sukumaran) ഒരു ആറ്റിറ്റ്യൂഡ് പലപ്പോഴും എനിക്ക് കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ട്. അവന്‍ പുറത്തുപോയി പഠിച്ചതുകൊണ്ടൊക്കെ ആവും പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും, മല്ലിക കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍  അതൊക്കെ ഇങ്ങനെയാണ് അമ്മേ, സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഇങ്ങനെയാണ്, കാര്യമാക്കണ്ട എന്ന് രാജു പറയും.  എന്നാല്‍ എന്‍റെയൊക്കെ പ്രായത്തിലുളളവര്‍ എന്തിനാണ് ദൈവമേ അവനെ കുറിച്ച് ഇങ്ങനെ പറയണേ എന്ന് വിചാരിച്ച് ടെന്‍ഷനടിക്കും, മല്ലിക പറഞ്ഞു.

മക്കള്‍ക്കൊപ്പം മല്ലികയും  സിനിമയില്‍ സജീവമാണ്.  സാറാസ് എന്ന ചിത്രത്തിലാണ് എറ്റവുമൊടുവില്‍ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News