കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസും സിഎൻജി ടാങ്കറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്!


ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.  തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചായിരുന്നു അപകടം നടന്നത്. വളരെയധികം തിരക്കുള്ള സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ​പിന്നീട് ഗതാ​ഗതം പുനഃസ്ഥാപിച്ചു.


വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്


വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന് പോലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തിരഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് പോലീസ് നിഗമനം. 


Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികൾ ഇവരാണ്, സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?


ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുൻപും ഇവിടെ  എത്തിയിരുന്നതായും പോലീസിന് സംശയമുണ്ട്. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്ത്. ഈ കാർ വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.