കൊടുങ്ങല്ലൂർ - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന രോഹിണി കണ്ണൻ എന്ന ബസ്സിലെ ഡ്രൈവർ മേത്തല സ്വദേശി  ശ്രീരാജ് , കണ്ടക്ടർ  ജിതിൻ  എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ  ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും, തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ  പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊടുങ്ങല്ലൂർ മേഖലയിൽ സർവ്വീസ് നടത്തുന്ന ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ എം.ഡി.എം.എ ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട്  പൊലീസ്  കഴിഞ്ഞ ഒരാഴ്ചയായി  ബസ് സ്റ്റാൻറ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. 


കൊടുങ്ങല്ലൂർ - എറണാകുളം റൂട്ടിലോടുന്ന രോഹിണി കണ്ണൻ എന്ന ബസിലെ ജീവനക്കാരാണ് പിടിയിലായത്. എംഡിഎംഎ ഉപയോഗിച്ചാല്‍   ക്ഷീണം അനുഭവപ്പെടില്ല എന്ന തോന്നൽ മൂലമാണ് ജീവനക്കാർ ഇത് ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചു സർവിസ് നടത്തുന്ന ബസുകളിലെ ജീവനക്കാരെ കണ്ടെത്താന്‍ രഹസ്യ നിരീക്ഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.