തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ പിൻവലിച്ച ബസ് സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കുക എന്നത്. മുഖ്യമന്ത്രിയുമായും ഗഗാഗത മന്ത്രിയുമായുമുള്ള ചർച്ചയിൽ ഇക്കാര്യം ബസുടമകൾ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ നേരിയ വർദ്ധനവ് എങ്കിലും ഉണ്ടാകുമെന്നാണ് ബസുടമകൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എസ്.എഫ്.ഐ അടക്കമുളള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ഉയർത്തിയതോടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയയിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച വിഷയം ഒരു സമിതിയെ വച്ച് പഠിക്കാനാണ് ഇടത് മുന്നണി യോഗം സർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് ബസുടമകളുടെ നിലപാട്. 70 ശതമാനം വിദ്യാർത്ഥികളും ആശ്രയിക്കുന്നത് സ്വകാര്യ ബസുടകളെയാണെന്ന്  ബസുടമകൾ പറയുന്നു. ദിവസേനെയുണ്ടാകുന്ന ഇന്ധന വില വർദ്ധനവും ബസുടമകൾ ചൂണ്ടികാട്ടുന്നു. 


വിദ്യാർഥി കൺസെഷൻ നിരക്ക് ഉടൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഗതാഗത മന്ത്രിയെ നേരിട്ട് കണ്ട് വീണ്ടും ആവശ്യപ്പെടാനാണ് ബസുടമളുടെ തീരുമാനം. കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാത്തതിലുള്ള  പ്രതിഷേധവും മന്ത്രിയെ അറിയിക്കും. നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പ് കിട്ടാതെ വന്നാൽ സമരവുമായി മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം ബസുടമകൾക്കുമുള്ളത്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.