Private Bus Strike: സ്വകാര്യബസ് സമരം മാറ്റിവെച്ചു; തുടർനടപടികൾ മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം
വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ. ഈ കാരണത്താലാണ് സമരം മാറ്റി വെച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് എത്തിയതിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ 5 രൂപയാക്കണം, കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
കണ്ണൂർ രാമന്തളിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു
കണ്ണൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. കണ്ണൂർ ചുളക്കടവിൽ മുസ്ലീം ലീഗ് പ്രവർത്തകനും രാമന്തളി പഞ്ചായത്ത് മെമ്പറുമായ സി ജയരാജിന്റെ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 59 ജെ 4822 എന്ന മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് അജ്ഞാതരെത്തി തീവെച്ച് നശിപ്പിച്ചത്.
ഇന്ന് ജൂൺ മൂന്ന് പുലർച്ചോടെയാണ് സംഭവം നടക്കുന്നത്. സാധാരണ എന്നും ഓട്ടം കഴിഞ്ഞ് വീട്ടു മുറ്റത്താണ് ജയരാജ് വണ്ടി നിർത്തിയിടാറുള്ളത്. പുലർച്ചെ 3 മണിയോടെ എന്തോ പൊട്ടി ത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജയരാജിന്റെ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...