Private Bus Strike: സ്വകാര്യ ബസ് സമരം പിൻവലിച്ചു
പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ബസ് സമരം പിൻവലിക്കാൻ ഉടമകൾ തയാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാല് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നു സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയിൽ പ്രതീക്ഷയുണ്ടെന്ന് ബസ് ഉടമകൾ അറിയിച്ചു. പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ബസ് സമരം പിൻവലിക്കാൻ ഉടമകൾ തയാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു.