തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. തിരുവനന്തപുരം ന​ഗരത്തിൽ ബസുകൾ പണിമുടക്കിയിട്ടില്ല. സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയാക്കണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് നടത്തുന്നത്. ഏഴായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്ക് നടത്തുന്നത്. ഈ മാസം മുപ്പതിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.


കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു. മിനിമം ചാർജ് 10 രൂപായാക്കാൻ നവംബറിൽ തന്നെ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും ഇക്കാര്യത്തിൽ തീരുമാനം വൈകുകയാണ്.


അതേസമയം, സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ബസ്, ഓട്ടോ ടാക്സി പണിമുടക്കുമായി മുന്നോട്ട് പോയാൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.