തൃശൂർ: തൃശൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർഡിനറി ബസിന് പിന്നിൽ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പിന്നിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഏറെയും ലിമിറ്റഡ് സ്റ്റോപ് ബസിലെ യാത്രക്കാരാണ്. 


ALSO READ: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു


അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ സമീപത്തുള്ള ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ പതിവാണെന്നും ഇതിന് തടയിടാനുള്ള പരിശോധനകളൊന്നും നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. 


ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 മരണം, 55 പേർക്ക് പരിക്ക്


ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.  ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 


വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ്  അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി  സംഭവസ്ഥലത്ത് എത്തിയിരുന്നു. ബസിലെ യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തെ സംഭവത്തിൽ അന്വേഷണം തുടങ്ങി.


മെയ് 21നും വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബസായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.