തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര, ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ അമിത ചാർജാണ് ഈടാക്കുന്നത്. ബാം​ഗ്ലൂരിൽ നിന്നും ചെന്നെയില്‍ നിന്നും കേരളത്തിലെക്ക് വരുന്നതിന് നിലവിൽ 3000 രൂപയോളമാണ് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ന്യൂഇയർ ദിനമാകുമ്പോഴേക്കും ഇത് 6000 രൂപവരെയാകും. ഇത്തരത്തല്‍ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കിയാൽ സർക്കാരിന് ഇടപെടേണ്ടി വരും. പരിശോധന ശക്തമാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകൾക്ക് യാത്രക്കാരിൽ നിന്നും എത്ര രൂപ ഈടാക്കാമെന്ന നിബന്ധ ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. ടിക്കറ്റെടുത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്താൻ പടുള്ളതല്ല. വഴിയിൽ ആളുകളെ കയറ്റി  കൊണ്ടുപോകാനും അനുമതിയില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയാണ് സർക്കാർ ഇക്കാര്യങ്ങൾ നിരോധിക്കാത്തത്. അതേ സമയം അമിതമായ ചൂഷണത്തിലേക്ക് അവർ നീങ്ങുകയാണെങ്കിൽ അത്തരം കാര്യങ്ങളിൽ കർശനമായ പരിശോധനകളിലേക്ക് സർക്കാർ പോകുമെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ജീവനക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി


ഉത്സവ സീസണുകളിൽ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ജാഗ്രത പാലിക്കാറുണ്ട്. നിലവിൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി ബാംഗ്ലൂരിലേക്ക് 50 സർവീസുകളാണ് നടത്തുന്നത്. ക്രിസ്മസ്- ന്യൂഇയർ ഉത്സവ സീസൺ പ്രമാണിച്ച് 22 സർവീസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ട്രിപ്പുകളുടെ എണ്ണവും കൂട്ടും. ചെന്നൈയിലേക്കും ഇത്തരത്തിൽ പ്രത്യേക സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.