നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ജീവനക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

KSRTC Employees Beat up Student : അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.  സുഹൃത്തുക്കൾക്കൊപ്പം പൂവാറിൽ ക്രിസ്മസ് ആഘോഷിക്കാൻ എത്തിയ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 02:45 PM IST
  • അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
  • സുഹൃത്തുക്കൾക്കൊപ്പം പൂവാറിൽ ക്രിസ്മസ് ആഘോഷിക്കാൻ എത്തിയ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
  • യൂണിഫോമിൽ അല്ലാതെ എത്തിയ വിദ്യാർഥികൾ സംഘം ചേർന്ന് നിൽക്കുന്നത് കണ്ട കെഎസ്ആർടിസി ജീവനക്കാരൻ ചോദ്യം ചെയ്യുകയും തുടർന്ന് വാക്കേറ്റം ഉണ്ടാക്കുകയും ആയിരുന്നു.
  • പരീക്ഷ കഴിഞ്ഞ വിദ്യാർഥിയും സുഹൃത്തുക്കളും പൂവാറിൽ എത്തിയപ്പോഴാണ് ആദ്യം വാക്കേറ്റം ഉണ്ടാകുകയും തുടർന്നത് കയ്യേറ്റത്തിൽ അവസാനിക്കുകയും ചെയ്തത്.
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ജീവനക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

നെയ്യാറ്റിൻകര പൂവാറിൽ കെഎസ്ആർടിസി ജീവനക്കാരൻ  പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സുഹൃത്തുക്കൾക്കൊപ്പം പൂവാറിൽ ക്രിസ്മസ് ആഘോഷിക്കാൻ എത്തിയ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. യൂണിഫോമിൽ അല്ലാതെ എത്തിയ വിദ്യാർഥികൾ സംഘം ചേർന്ന് നിൽക്കുന്നത് കണ്ട കെഎസ്ആർടിസി ജീവനക്കാരൻ ചോദ്യം ചെയ്യുകയും തുടർന്ന് വാക്കേറ്റം ഉണ്ടാക്കുകയും ആയിരുന്നു.

പരീക്ഷ കഴിഞ്ഞ വിദ്യാർഥിയും സുഹൃത്തുക്കളും പൂവാറിൽ എത്തിയപ്പോഴാണ് ആദ്യം വാക്കേറ്റം ഉണ്ടാകുകയും തുടർന്നത് കയ്യേറ്റത്തിൽ അവസാനിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥി പൂവാർ സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കുമാറിനെതിരെയാണ് വിദ്യാർഥി മർദ്ദിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പരാതി നൽകിയ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി വരികെയാണ്.  സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചതിന് ശേഷം മാത്രമേ കാരണം എന്താണെന്ന് പറയാൻ കഴിയുവെന്ന് പൂവാർ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: Crime News : കെഎസ്ആർടിസി ബസ് കണ്ടക്ടർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

അതേസമയം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര വെള്ളറടയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി പുറത്തുവന്നിരുന്നു. ഡിസംബർ 16 നാണ് സംഭവം നടന്നത്. വിദ്യാർഥിക്ക് നെഞ്ചിലും മുഖത്തും മർദ്ദനമേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ വെള്ളറട സ്വദേശി അഭിൻ രാജേഷിനെയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടർ  മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ കുടുംബം വെള്ളറട പോലീസിലാണ് പരാതി നൽകിയത്.

വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ ആയ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് പരാതി നൽകിയിരിക്കുന്നത്. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർഥിയെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. സ്കൂളിലേക്കുള്ള യാത്രയിൽ സുഹൃത്തുക്കളായ രണ്ടുപേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനെയാണ് കണ്ടക്ടർ മർദ്ദിച്ചത്.

അഭിൻ രാജേഷിനോട് കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ പിടിച്ചശേഷം മുഖത്തു മർദ്ദിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നോക്ക വിഭാഗ കമ്മീഷനും, ബാലാവകാശ കമ്മീഷണനും ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകാൻ ഒരുങ്ങുകയാണെന്നും അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News