കൊച്ചി: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിൽ റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്  റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൻറേതാണ് നടപടി. കേസിൽ ആരോപണ വിധേയയായ പ്രിയ വർഗ്ഗീസിൻറെ ഹർജിയിലാണ് കോടതിയുടെ വിധി.ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. ചട്ടങ്ങൾ മറികടന്നാണ് പ്രിയ വർഗീസിന്റെ നിയമനം എന്ന ആരോപണവും വിമർശനങ്ങളും നിലനിൽക്കവെയാണ് ഗവർണർ പ്രിയയുടെ നിയമനം റദ്ദാക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ കണ്ണൂർ സർവകലാശാല വൈ കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകി.


ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി പട്ടികയിൽ ഒന്നാം റാങ്ക് നേടിയത് സ്വജനപക്ഷപാതമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. 2021 നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് ഇതിൽ ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നൽകാതെ താൽക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാൽ ജൂലൈയിൽ കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി.


പ്രിയയ്ക്ക് എട്ട് വർഷം പോലും അധ്യാപനത്തിൽ മുൻ പരിചയമില്ലെന്ന കണ്ടെത്തിയതിനെ തുടർന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നിവേദനം നൽകുകയായിരുന്നു.  കേസിൽ ഇനി പരാതിക്കാർ മേൽക്കോടതിയെ സമീപിക്കുമോ എന്നതിൽ വ്യക്തതയില്ല. 


പ്രിയ വർഗീസ് പറഞ്ഞത്


നീതി ലഭിച്ചതിൽ സന്തോഷം താങ്ങി നിർത്താവുന്ന ഒരു മതിൽ ഇടിഞ്ഞു പോയില്ല എന്ന പ്രതീക്ഷ അവസാനിച്ചില്ല.ഇതുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച വേദന വലുതാണ്.ഇന്റർവ്യൂവിന് പങ്ക് എടുക്കാതിരിക്കാനുള്ള ഗൂഡാലോചന നടന്നിട്ടുണ്ട്.എക്ട്രാ കരിക്കുലർ അക്ടിവിറ്റീസ് അദ്ധ്യാപനത്തിന്റെ ഭാഗമാണ് .ഇൻറർവ്യൂവിന്റെ തലേദിവസം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് തന്നെ ടാർഗറ്റ് ചെയ്യുന്നതല്ലേ .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.