കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം വേദിയ്ക്ക് സമീപം പ്രതിഷേധം. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബിജെപിക്കാർ കയ്യേറ്റം ചെയ്തു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടി നടക്കുക. തേവര സേക്രഡ് ഹാർട്ട് കോളേജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം തുടർന്ന് 5.30ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം തേവര സേക്രഡ് ഹാർട്സ് കോളേജിൽ 'യുവം' കോൺക്ലേവിൽ പങ്കെടുക്കുക. ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകളാണ് ഈ പരിപാടി നടത്തുന്നത്. 


ALSO READ: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു; വന്ദേ ഭാരതിന് മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി


യുവം പരിപാടിയ്ക്ക് ശേഷം രാത്രി 7.45ന് താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഇന്ന് അവിടെ താമസിക്കും. നാളെ രാവിലെ 10.30നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ ഫ്ലാഗ് ഓഫ് നടക്കുക. കന്നി യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം ആദ്യ യാത്രയിൽ പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം ലഭിച്ചു.  


വന്ദേ ഭാരതിൻറെ ഉദ്ഘാടന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും. റെയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവഹിക്കും. ഇതിന് ശേഷം 12.40ന് അദ്ദേഹം സൂറത്തിലേയ്ക്ക് മടങ്ങും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.