PSC Exam| കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു
ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
ഈ മാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവച്ചതായി പി എസ് സി അറിയിച്ചു. ഈ മാസം 27ന് എറണാകുളം റീജിയണൽ ഓഫീസിൽ നടത്താനിരുന്ന വാചാപരീക്ഷയും മാറ്റിവച്ചതായി കമ്മീഷൻ അറിയിച്ചു. മാറ്റിവച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ALSO READ: Kerala COVID Cases | സംസ്ഥാനത്ത് 26,500ൽ അധികം പേർക്ക് രോഗബാധ; പരിശോധന നടത്തിയത് 55,557 സാമ്പിളുകൾ
ഈ മാസം 25 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യില്ലെന്നും പി എസ് സി അറിയിച്ചു. പ്രൊബേഷന്‍ - ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയിട്ടുള്ളവര്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തില്‍ മെയിൽ അയയ്ക്കുകയോ, കത്ത് മുഖാന്തരം ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുകയോ ചെയ്താൽ മതിയെന്നും കമ്മീഷൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...