കൊച്ചി: അടിസ്ഥാനപരമായി ഒരു എം.എൽ.എ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ മാത്രം നോക്കി ഒതുങ്ങിയാൽ മതിയോ? എന്ന് ചോദിച്ചാൽ സാങ്കേതിക പരമായി ശരിയാണെന്ന് ഭൂരിഭാഗവും പറയും. അതല്ല അതിനുമപ്പുറമാണ് പലതും എന്ന് ചെയ്തും, പറഞ്ഞും കാണിക്കാൻ പി.ടി തോമസിന് മാത്രമെ പറ്റിയിരുന്നുള്ളു എന്നതാണ് സത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാരീരിക ക്ഷീണങ്ങൾ ഒഴിച്ച് നിർത്തിയാൽ 24 മണിക്കൂറും ലൈവായിരിക്കാൻ പി.ടിക്ക് മാത്രമെ കഴിയുകയുള്ളു എന്ന് കോൺഗ്രസ്സിൽ തന്നെ പലരും പറയുമായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കോൺഗ്രസ്സ്  പ്രതികൂലിച്ചപ്പോൾ പാർട്ടിക്ക് മുകളിൽ അതിനെ അനുകൂലിച്ചതാണ് അദ്ദേഹത്തിന് ശത്രുക്കളുടെ എണ്ണം കൂട്ടിയത്. അത് പിൽക്കാലത്ത് ഇടുക്കിയിൽ സീറ്റ് നിഷേധം വരെ എത്തിയിരുന്നതെന്ന് സത്യം.



ALSO READ: Big Breaking | പിടി തോമസ് എംഎൽഎ അന്തരിച്ചു


 


കെ.പി.എസ്.സി ലളിതക്ക് ചികിത്സാ സഹായം നൽകാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. സർക്കാർ ഫണ്ടെടുത്ത് ചികിത്സക്ക് ഉപയോഗിക്കുന്നുവെന്ന കോൺഗ്രസ്സ് നിലപാടിന് വിരുദ്ധമായിരുന്നു അത്. കിറ്റെക്സിന് വിവാദ ചൂളയിലേക്ക് എത്തിച്ചത് തന്നെ പി.ടി തോമസിൻറെ ആരോപണങ്ങളായിരുന്നു കടമ്പ്രയാറിൽ കമ്പനി മാലിന്യം തള്ളുന്നുവെന്ന് പി.ടി പത്ര സമ്മേളനത്തിൽ പറഞ്ഞു. അതിന് നഷ്ട പരിഹാരമായി കിറ്റെക്സ് എം.ഡി സാബു ജേക്കബ് ആവശ്യപ്പെട്ടത് 100 കോടിയാണ്.


സംസ്ഥാന ചലചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് നൽകിയ സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിക്ക് തമ്പുരാൻ സിൻഡ്രം എന്നാണ് പി.ടി ഫേസ്ബുക്കിൽ വിശേഷിപ്പിച്ചത്. കിങ് ജോങ്ങ് ഉന്നിൻറെ ചിത്രം പിണറായി വിജയനൊപ്പം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.


ALSO READ: PT Thomas no more|കോണ്‍ഗ്രസിലെ കലാപശബ്ദം; ആര്‍ക്കും കീഴ്‌പ്പെടാത്ത പിടി തോമസ്... പറയാനുള്ളത് പറഞ്ഞുതീരാതെ മടക്കം


നിയമസഭയിൽ പി.ടി സംസാരം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു വെടി പൊട്ടിച്ചായിരിക്കും എന്ന് ഭരണ കക്ഷയിൽ പലരും അടക്കം പറഞ്ഞ കാലമുണ്ട്. ഇതൊക്കെയാണെങ്കിലും വീക്ഷണം പത്രമാപ്പീസിൽ ചെന്നൽ എഡിറ്റർ കസേരയിൽ പി.ടി കാണും അടുത്ത മണിക്കൂറിൽ പ്രതിഷേധ ധർണ്ണയോ,ഉദ്ഘാടനമോ കാണാം നാളെ രാവിലെ നിയമസഭയിൽ ചോദ്യോത്തര വേളയിൽ പി.ടി പ്രത്യേക്ഷപ്പെടും ഇത്രയുമധികം ഒാടി നടക്കുന്ന രാഷ്ട്രീയ നേതാവിനെ ഒരിടത്തും കാണില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.