`ചങ്കാണേ ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്ക് ഉയിരാണേ...` പ്രതിഷേധിച്ച് യുവാക്കള്‍
സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പബ്ജി ആരാധകര്‍.
കോട്ടയം: രാജ്യസുരക്ഷയെ കരുതി പബ്ജിയടക്കം 118 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നേരത്തെ നിരോധിച്ചിരുന്നു.
ഹാക്കർമാർക്ക് എട്ടിൻ്റെ പണിയുമായി പബ്‌ജി
വീചാറ്റ് റീഡിംഗ്, പബ്ജി ലൈറ്റ്, വീ ചാറ്റ് വര്‍ക്ക്, ലിവിക്, സൈബര്‍ ഹണ്ടര്‍, സൈബര്‍ ഹണ്ടര്‍ ലൈറ്റ്, ലൈഫ് ആഫ്റ്റര്‍, സ്മാര്‍ട്ട് ആപ്പ് ലോക്ക്, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ലിറ്റില്‍ ക്യൂ ആല്‍ബം എന്നിവയാണ് നിരോധിച്ച മറ്റ് ആപ്പുകള്‍. ഗെയിമിംഗ് ആപ്പുകള്‍ക്കും ക്യാമറ ആപ്ലിക്കേഷനുകള്‍ക്കും പുറമെ ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
കുട്ടികളുടെ മനോനില തകരുന്നു, പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. ഇപ്പോഴിതാ, സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പബ്ജി ആരാധകര്‍.
കളിയില്‍ അല്‍പ്പം 'കളി' തന്നെ!!
ചിലര്‍ ട്രോളുകളിലൂടെ രസകരമായി നിരോധനത്തിനെതിരെ മറ്റ് ചിലര്‍ നിരത്തിലിറങ്ങിയാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. ഒരുപറ്റം യുവാക്കള്‍ പബ്ജി നിരോധിച്ചതിനെതിരെ പ്രതിഷേധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
പത്തനംതിട്ടയിലെ വായ്‌പൂരിലാണ് യുവാക്കള്‍ പ്രതിഷേധ റാലി നടത്തിയത്. ലോകത്തെല്ലായിടത്തും പബ്ജി കളിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തിനാണ് വിലക്ക് എന്നാണ് ഇവരുടെ ചോദ്യം. അതേസമയം, ഈ പ്രതിഷേധ പ്രകടനം തമാശയ്ക്ക് ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.