Idukki Dam: ഇടുക്കി, ചെറുതോണി ഡാമുകൾ നാളെ മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം
Idukki dam opened for tourists: ഇടുക്കി ഡാമിലേയ്ക്ക് സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി: ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം.
സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. ഡാമിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു വർക്ക് സൈറ്റുകൾ വേർതിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ALSO READ: ഏപ്രിലിലെ കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്രയാണോ പ്ലാൻ? ഇതാ ഇന്ത്യയിലെ മികച്ച അഞ്ച് സ്ഥലങ്ങൾ
ഡാമിലേയ്ക്കുള്ള സന്ദർശന സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനുള്ളിൽ മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷം ഡാമിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇടുക്കി ഡാമിൽ എത്തിയ വിനോദ സഞ്ചാരികളിൽ ഒരാളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്. എന്നാൽ, കഴിഞ്ഞ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്കായി വിനോദ സഞ്ചാരികൾക്ക് 10 ദിവസത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു. തുടർന്ന് ഡിസംബർ 31ന് വീണ്ടും പ്രവേശനം നിരോധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.