വയനാട് : പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതിസ്ഥാനത്തുള്ളവരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്കിന്റെ  മുന്‍ പ്രസിഡന്റും  കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ കെ എബ്രഹാം, ബാങ്ക് സെക്രട്ടറിയായിരുന്ന രമാദേവി, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേസിലെ പ്രതിയായ സ്വകാര്യ വ്യക്തി സജീവന്‍ കൊല്ലപ്പള്ളിയുടെ സ്വത്തും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതിസ്ഥാനത്തുള്ളവരുടെ 4.34 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടിയത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി എം എല്‍ എ) അനുസരിച്ചാണ് നടപടിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കെ കെ അബ്രഹാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്തത്. തുടർന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.


ALSO READ : VD Satheesan: പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത വിധിയില്‍ അദ്ഭുതമില്ല; പരാതിക്കാരന് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് വിഡി സതീശൻ



രണ്ടു ദിവസം ആയിരുന്നു കെകെ അബ്രഹാം കസ്റ്റഡിയില്‍ കഴിഞ്ഞത്. തുടർന്ന് കെ കെ അബ്രഹാമിനെ പി എം എല്‍ എ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ മറ്റൊരു പ്രതിയായ സജീവന്‍ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. 


യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എട്ടരക്കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തട്ടിപ്പില്‍ 10 പേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. തട്ടിപ്പിന് ഇരയായ പുല്‍പ്പള്ളി കേളക്കവലയിലെ രാജേന്ദ്രന്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതും നിയമനടപടികള്‍ ആരംഭിച്ചതും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.