മലപ്പുറം: തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആന്‍റ് കറക്ഷൻ ഹോം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പൊതുസമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 

Read Also: പിണവൂർകുടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച ആദിവാസികൾക്ക് പോലീസിന്റെ ബലപ്രയോഗം


ജയിൽ സൂപ്രണ്ട് കെ.വി ബൈജു, നോഡൽ ഓഫീസർ ഇ.കൃഷ്ണദാസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. പരിപാടിയിൽ കെ.ടി.ജലീൽ എം.എൽ.എ അധ്യക്ഷനായിരുന്നു. പരിഷ്കൃത സമൂഹത്തിനനുസരിച്ച് ജയിൽ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകൾ വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.


അന്തേവാസികളുടെ ശാരീരികവും മാനസികവുമായ തിരുത്തൽ പ്രക്രിയകൾക്ക് ഉതകുന്ന രീതിയിൽ ജയിൽ അന്തരീക്ഷം മാറണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജയിൽ വകുപ്പ് പുറത്തിറക്കിയ സൈകതം എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക സപ്ലിമെൻ്റ് മന്ത്രി പ്രകാശനം ചെയ്തു. ഐക്യ കേരള രൂപീകരണത്തിന് ശേഷം സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ‌

Read Also: 'പിണറായി വിജയൻ മുണ്ടുടുത്ത നരേന്ദ്ര മോദി'; മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയുന്നു: വി.ഡി സതീശൻ


പരിപാടിയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സി. രാമകൃഷ്‌ണൻ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ ഇടശ്ശേരി, തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം. അക്ബർ, അഡിഷണൽ ചീഫ് സെക്രെട്ടറി ടി.കെ ജോസ്, മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജയിൽ ഡി.ജി.പി.സുദേഷ് കുമാർ. ജയിൽ ഡി ഐ ജി എം.കെ വിനോദ് കുമാർ, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്,ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി, ഉത്തര മേഖല ഡി ഐ ജി  സാം തങ്കയ്യൻ, തവനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എസ് ധനലക്ഷ്മി തുടങ്ങി വിവിധ ജനപ്രതിനിധികൾ രാഷ്ട്രീയപാര്‍ട്ടി നേതാക്കൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.