പിണവൂർകുടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച ആദിവാസികൾക്ക് പോലീസിന്റെ ബലപ്രയോഗം

തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 12, 2022, 04:15 PM IST
  • പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല.
  • സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
  • ജനങ്ങൾ ആംബുലൻസ് തടയുകയായിരുന്നു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ആംബുലൻസും വനംവകുപ്പിന്‍റെ വാഹനവും കടത്തിവിട്ടു.
പിണവൂർകുടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച ആദിവാസികൾക്ക് പോലീസിന്റെ ബലപ്രയോഗം

എറണാകുളം: കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. ചെളിയില്‍ പൂണ്ടു കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹമുണ്ടായിരുന്നത്.

തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല. പലപ്പോഴും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വലിയ രീതിയിലുള്ള നാശനഷ്ട്ടങ്ങള്‍ വിതയ്ക്കാറുള്ള ഒരു പ്രദേശമാണിത്. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല.

Read Also: Protest: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; കനത്ത സുരക്ഷയ്ക്കിടെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം 

ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടർന്നു. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വന്യമൃഗങ്ങളുടെ നിരന്ത ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. സ്ഥലം സന്ദർശിച്ച ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, എം എൽ എ ആൻ്റണി ജോൺ വനം വകുപ്പ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. 

നഷ്ട്ടപരിഹാരത്തുകയിലെ ആദ്യ ഗഡു നാളെ നൽകുമെന്നും, മരിച്ച സന്തോഷിൻ്റെ മകന് താൽക്കാലിക വാച്ചർ ജോലി നൽകുമെന്നും ട്രഞ്ച് നിർമ്മിക്കാൻ ഉടൻ ശ്രമം ഉണ്ടാകുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം അംബുലൻസിൽ കയറ്റി '' എന്നാൽ മൃതദേഹം കയറ്റിയ ആംബുലൻസിനെ നാട്ടുകാർ തടഞ്ഞു. മന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കാതെ ജനങ്ങൾ ആംബുലൻസ് തടയുകയായിരുന്നു.തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ആംബുലൻസും വനംവകുപ്പിൻ്റെ വാഹനവും കടത്തിവിട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News