Punjab polls| പഞ്ചാബ് തിരഞ്ഞെടുപ്പ്: സൗജന്യ വിദ്യാഭ്യാസം,ഐ.ഐ.ടി അടക്കം മുന്നോട്ട് വെച്ച് കെജ്രിവാൾ
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ്, സൗജന്യ മെഡിക്കൽ സേവനങ്ങൾ
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് അരവിന്ദ് കെജരിവാൾ. അഞ്ച് വാഗ്ദാനങ്ങൾ എന്ന പേരിലാണ് ഹോഷിയാർപൂരിൽ പട്ടികജാതിക്കാർക്കായി കെജരിവാൾ മുന്നോട്ട് വെച്ചത്.
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ്, സൗജന്യ മെഡിക്കൽ സേവനങ്ങൾ, 18 വയസ്സിന് മുകളിലുള്ള പട്ടികജാതി സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ എന്നിവയാണ് കെജരിവാൾ വാഗ്ദാനം ചെയ്തത്.
കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ഐഎഎസ്, മെഡിക്കൽ, ഐഐടി എന്നിവയ്ക്ക് സൗജന്യ കോച്ചിംഗ്, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസം, സൗജന്യ മെഡിക്കൽ സേവനം, 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ." ഹോഷിയാർപൂരിൽ-കെജരിവാൾ പറഞ്ഞു.
Also Read: Idukki dam | ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്; ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത
ഞാൻ പട്ടികജാതി വിഭാഗത്തിൽ പെട്ടവനല്ല, പക്ഷെ നിങ്ങളെ സഹായിക്കാൻ ഞാൻ തയ്യാറാണ് അദ്ദേഹം അഭ്യർഥിച്ചു. 2022 ഫെബ്രുവരി,മാർച്ച് മാസങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...