കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നില്‍ സംസാരിച്ചതിന് മൃഗാശുപത്രി ജീവനക്കാരിയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്.ഐ.ആറില്‍ പ്രതിപക്ഷ നേതാവിനെ പ്രതിയാക്കാവുന്ന തരത്തിലുള്ള ഒരു കുറ്റവും കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 


ALSO READ: കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതൽ


അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കയറല്‍, കലാപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിപക്ഷ നേതാവും എം.പിമാരും ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിനു കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി പി.ഒ.സതിയമ്മയെയാണ്  ജോലിയില്‍നിന്നു പുറത്താക്കിയത്. 


ജോലിയില്‍നിന്നു പുറത്താക്കിയെന്ന വിവരം പുറത്തുവന്നതോടെ മൃഗാശുപത്രിയുടെ പുതുപ്പള്ളി സബ് സെന്ററിനു മുന്നില്‍ സതിയമ്മ ഭര്‍ത്താവ് രാധാകൃഷ്ണനോടൊപ്പം ഉപരോധസമരം നടത്തി. ഇവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവും എം.പിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയത്. പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകരായ അനൂപ് വി. നായര്‍, തനൂഷ പോള്‍, രോഹിത്, അവന്തിക എന്നിവര്‍ ഹാജരായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.