PV Anvar: പിണറായിക്കെതിരെ പിവി അൻവർ, മുഖ്യമന്ത്രി തന്നെ കള്ളനാക്കി, വർഗീയവാദിയാക്കാൻ ശ്രമം; പോലീസിനെതിരെ വീണ്ടും വിമർശനം
PV Anvar MLA: പിവി അൻവർ വിളിച്ചു ചേർത്ത രാഷ്ട്രീയ പൊതുയോഗം നിലമ്പൂരിൽ ചന്തക്കുന്നിൽ തുടങ്ങി. ചന്തക്കുന്നിലെ വേദിയിൽ വൻ ജനാവലിയാണ് എത്തിയിരിക്കുന്നത്.
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ വിളിച്ചു ചേർത്ത പൊതുയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. പിണറായി വിജയൻ തനിക്ക് പിതൃതുല്യനായിരുന്നുവെന്നും മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി തന്നെ സംശയനിഴലിൽ നിർത്തി.
അജിത് കുമാറിൻറെ കാര്യത്തിൽ ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷ. ഇനി തെളിവുകൾ കൈമാറുക ജുഡീഷ്യറിക്ക് മാത്രം. എഡിജിപിയുമായുള്ള ബന്ധം പൊളിക്കും. എഡിജിപിയെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം.
തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമമെന്ന് അൻവർ പറഞ്ഞു. പേര് നോക്കിയാണ് വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. പേര് അൻവർ എന്നായത് കൊണ്ട് തന്നെ മുസ്ലിം വർഗീയവാദിയാക്കാനാണ് ശ്രമിക്കുന്നത്. മതത്തിൽ വിശ്വസിക്കുന്നതല്ല, മറ്റ് മതങ്ങളെ എതിർക്കുന്നതാണ് വർഗീയത. ഞാൻ അഞ്ച് നേരം നിസ്കകരിക്കും എന്ന് പറഞ്ഞതിലാണ് ഇപ്പോൾ ചർച്ചയെന്ന് പിവി അൻവർ പറഞ്ഞു.
ALSO READ: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പോലീസ്
പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് അൻവർ പ്രസംഗിച്ച് തുടങ്ങിയത്. ചന്തക്കുന്നിൽ നിന്ന് പ്രകടനമായാണ് പിവി അൻവർ യോഗം നടക്കുന്ന വേദിയിലേക്ക് എത്തിയത്. വൻ ജനസാഗരമാണ് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.
ഫോൺ ചോർത്തലിൽ കേസ് എടുത്തതിനെതിരെയും അൻവർ പ്രതികരിച്ചു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സാധാരണ സഖാക്കളെ തള്ളിപ്പറയില്ല. സ്വർണപ്പണിക്കാരൻ ഉണ്ണിയുടെ സ്വത്ത് വിവരങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണമെന്നും അൻവർ പറഞ്ഞു.
മലപ്പുറത്ത് പത്തിടത്ത് താൻ പൊതുയോഗം നടത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അൻവർ വ്യക്തമാക്കി. കാല് വെട്ടിയാൽ താൻ വീൽചെയറിൽ വരും. താൻ ചിലപ്പോൾ വെടിയേറ്റ് വീണേക്കാമെന്നും അൻവർ പൊതുയോഗത്തിൽ പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.