PV Anvar: എന്നെ വഞ്ചിച്ചത് എന്തിന്? ഇനി കോടതിയിലേക്ക്; മുഖ്യമന്ത്രിക്ക് മറുപടിയുമായി അൻവർ
മനസുകൊണ്ട് എൽഡിഎഫ് വിട്ടിട്ടില്ലെന്നും മാറിനിൽക്കെന്ന് പറയുന്നത് വരെ ഇവിടെ നിൽക്കുമെന്നും പിവി അൻവർ.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് നിന്ന് പിവി അൻവർ. ഇനി കോടതി നടപടിയിലേക്ക് പോകുമെന്നും ബാക്കി കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം. തനിക്ക് ഇനിയും കാര്യങ്ങൾ പറയാനുണ്ടെന്നും ഞായറാഴ്ച മാധ്യമങ്ങളെ വീണ്ടും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പറഞ്ഞത് ഞാൻ അനുസരിച്ചു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നായിരുന്നു എന്റെ ആവശ്യം. എന്നാൽ പാർട്ടി അത് ഏൽക്കാൻ തയ്യാറല്ല. മുഖ്യമന്ത്രി തള്ളി. പിന്നെ ഞാൻ എന്ത് അന്വേഷണ റിപ്പോർട്ടാണ് കാത്തിരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ജുഡീഷ്യറിയിൽ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. അന്വേഷണ സംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും അൻവർ പറഞ്ഞു.
തന്നെ കൊള്ളക്കാരനായി ചിത്രീകരിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. പലരുടെയും മടിയിൽ കനമുണ്ട്. സർക്കാരിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മനസുകൊണ്ട് എൽഡിഎഫ് വിട്ടിട്ടില്ലെന്നും മാറിനിൽക്കെന്ന് പറയുന്നത് വരെ ഇവിടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.