തിരുവനന്തപുരം: പൊതുജനങ്ങൾക്ക് റോഡുകളെപ്പറ്റി (Pwd Roads) പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . പൊതുമരാമത്തിന് കീഴിലെ ഏത് റോഡിനെ പറ്റിയും പരാതി ഇനി ഈ ആപ്പിലൂടെ അറിയിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 7 മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. ആപ്പിന്റെ പേരും വിശദാംശങ്ങളും പിന്നാലെ അറിയിക്കും.ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ് വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കും. 


ALSO READ : Kerala COVID Update : കോവിഡ് മരണ നിരക്കിൽ കേരളത്തിൽ ആശങ്ക, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 176 മരണങ്ങൾ, സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ


പരാതി പരിഹരിച്ച ശേഷം വിവരം ആപ്പിൽ (Apps) അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും. പൊതുമരാമത്ത് വകുപ്പ് നിർമിച്ച് പരിപാലിച്ച് പോരുന്ന റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനൻസ് മാനേജ്‌മെന്റ് സിസ്റ്റം (ആർഎംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. 


ശാസ്ത്രീയ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ച് റോഡ് വിവരങ്ങൾ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി അറ്റകുറ്റപ്പണികൾ നടത്തേണ്ട റോഡുകൾ കണ്ടെത്താനും നിലവിൽ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനും സാധിക്കും. 


ALSO READ : Covid 19: SSLC IT പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും


തെരഞ്ഞെടുത്ത 7000 കി.മി കോർ റോഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സിസ്റ്റത്തിൽ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക