തിരുവനന്തപുരം: ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ഏഴ് തവണ ജലപീരങ്കി പ്രയോ​ഗിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ വച്ച് മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 


കെ.എസ്‍.യു അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും 
അലോഷ്യസ് പറഞ്ഞു.


Read Also: അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി മകൻ, മരണത്തിൽ ദുരൂഹത


പണം പിഴിഞ്ഞെടുക്കുന്ന മാഫിയയായി സ്വകാര്യ ട്യൂഷൻ സെന്ററുകൾ മാറിയെന്ന് എം ലിജു പ്രതികരിച്ചു. ഭരണാനുകൂല അധ്യാപക സംഘടനയിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും ലിജു പറഞ്ഞു. 


അതേസമയം ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്ക് വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എംഎസ് സൊല്യൂഷൻസുമായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. 


സംഭവത്തിൽ ഏഴ് പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. എംഎസ് സൊല്യൂഷനെതിരെ പരാതി നൽകിയ കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ, ബിആർസി കോഡിനേറ്റർ മഹർഅലി എന്നിവരുടെയും മൊഴിയാണ് എടുത്തത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.