Question Paper Leaked : ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും
യൂട്യൂബ് ചാനല്‍ താത്കാലികമായി അവസാനിപ്പിക്കുന്നതായി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.
എസ്എസ്എൽസി പ്ലസ് വൺ ക്ലാസുകളുടെ ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും.
ആരോപണവിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കാട്ടാന ആക്രമണം: കുടുംബത്തിന് ഇന്നുതന്നെ സഹായധനം നൽകാൻ നിർദേശം നൽകിയതായി മന്ത്രി
അതിനിടെ യൂട്യൂബ് ചാനല്‍ താത്കാലികമായി അവസാനിപ്പിക്കുന്നതായി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യത ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വിഡിയോ തയ്യാറാക്കിയതെന്നാണ് എംഎസ് സൊല്യൂഷൻ ജീവനക്കാരുടെ പ്രതികരണം.
ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസ വകുപ്പിന്റെ ആറംഗസമിതിയുടെയും അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ആറംഗ സമിതി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.