മാനന്തവാടി: ത്രിദിന സന്ദർശനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.  ഇന്ന് അദ്ദേഹം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും.  മാത്രമല്ല ഈ മൂന്ന് ദിവസങ്ങളിലും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ പുതുതായി നിർമ്മിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ രാഹുൽ ഗാന്ധി (Rahul Gandhi) അനാച്ഛാദനം ചെയ്യും. ഇതിന് ശേഷം കൂവളത്തോട്, കാട്ടുനായ്‌ക്ക കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.  നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ യൂണിറ്റും ഉദ്ഘാടനം ചെയ്യും.  


Also Read: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ 


എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ ഗാന്ധി ഉച്ചഭക്ഷണം കഴിക്കും.  ശേഷം ചൊവ്വാഴ്ച അതായത് നാളെ വയനാട് ജില്ലാ കളക്ടറുമായി അദ്ദേഹം (Rahul Gandhi) കൂടിക്കാഴ്ച നടത്തും. 


തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ കർഷകരെ അഭിസംബോധന ചെയ്യും. ഇതിനെല്ലാം പുറമേ മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.