Rahul Gandhi: ട്വിറ്ററിന്റേത് പക്ഷപാത നടപടി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി

രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന ട്വിറ്ററിന്റെ നടപടി അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 01:02 PM IST
  • ട്വിറ്റർ പക്ഷപാതം കാണിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി.
  • ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്ന ട്വിറ്റർ നടപടി അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.
  • രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുള്ള ആക്രമണമല്ല മറിച്ച് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
  • ട്വിറ്റർ പ്രവർത്തിക്കുന്നത് കേന്ദ്രം പറയുന്നത് അനുസരിച്ചെന്നും ആരോപണം.
Rahul Gandhi: ട്വിറ്ററിന്റേത് പക്ഷപാത നടപടി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്റര്‍ (Twitter) പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി (Rahul Gandhi). ജനാധിപത്യത്തിന് (Democracy) നേരെയുള്ള ആക്രമണമാണ് ട്വിറ്ററിന്റെ നടപടി. രാജ്യത്തിന്റെ രാഷ്ട്രീയ (Politics) കാര്യങ്ങളിൽ ട്വിറ്റർ ഇടപെടുന്നുവെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. ട്വിറ്ററിന്റെ ഈ നടപടി അം​ഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

"രാജ്യത്തിന്റെ രാഷ്ട്രീയം കാര്യങ്ങളിലുള്ള ട്വിറ്ററിന്റെ ഇടപെടൽ അംഗീകരിക്കാനാകില്ല. ട്വിറ്റർ നടപടി രാഹുൽ ​ഗാന്ധിക്ക് നേരെയുള്ള ആക്രമണമല്ല. മറിച്ച് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ (YouToube) പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Also Read: Rahul Gandhi Twitter: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചതായി കോൺ​ഗ്രസ്, നിഷേധിച്ച് ട്വിറ്റർ

അക്കൗണ്ടുകള്‍ മരവിപ്പിക്കുക എന്നത് അപകടകരമാണ്. തനിക്ക് 19-20 മില്യൺ Followers ഉണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല ട്വിറ്റര്‍ പൂട്ടിടുന്നത്. 20 മില്യണ്‍ വരുന്ന എന്റെ ഫോളോവേഴ്‌സിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ട്വിറ്റര്‍ ഇല്ലാതാക്കുന്നത്, രാഹുൽ പറഞ്ഞു. ഇത് തികച്ചും അനീതിയാണെന്ന് മാത്രമല്ല, ട്വിറ്റര്‍ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണ്. 

Also Read: Parliament Monsoon Session: പാര്‍ലമെന്റ് സ്തംഭനം, പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍

ഏതെങ്കിലും ഒരു പാർട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ അപകടകരമായ കാര്യമാണ്. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റര്‍ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരിച്ചടി നേരിടേണ്ടി വരും", രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: Delhi Rape case: ഇരയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു, രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍ ട്വീറ്ററിന് നിര്‍ദ്ദേശം  

രാഹുൽ ​ഗാന്ധിയടക്കം നിരവധി കോൺ​ഗ്രസ് നേതാക്കളുടെ (Congress Leaders) അക്കൗണ്ടുകൾ ട്വിറ്റർ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. കോൺ​ഗ്രസ് പാർട്ടിയുടെ ഔദ്യോ​ഗിക അക്കൗണ്ടിനും പൂട്ട് വീണിരുന്നു. നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ട്വിറ്ററിന്റെ നടപടി. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലികയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും മരവിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

Also Read: Delhi Rape Case: 'ദളിത് കുടുംബം നീതി ആവശ്യപ്പെടുന്നു, താന്‍ അവര്‍ക്കൊപ്പം', ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദര്‍ശിച്ച് Rahul Gandhi 

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം.പിമാരും വ്യാഴാഴ്ച വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് Rahul Gandhi വിമർശിച്ചു. പാര്‍ലമെന്റില്‍ നിരവധി വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

അതേസമയം, പാര്‍ലമെന്റിന്റെ (Parliament) വര്‍ഷകാല സമ്മേളനം (Monsoon Session) തടസപ്പെടുത്തിയതിന് പ്രതിപക്ഷം (Opposition) മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 19ന് സമ്മേളനം തുടങ്ങിയതു മുതൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധം കാരണം സഭ നടപടികൾ തടസപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News