കൊച്ചി: പിണറായി വിജയനെ സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷിക്കാൻ സി പി എമ്മിന് ബി ജെ പി നേതാക്കളെ സന്തോഷിപ്പിക്കണമെങ്കിൽ  അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ടെന്ന് ബെന്നി ബഹനാൻ എം.പി. എസ് എഫ് ഐ ഗുണ്ടകളെ അയച്ച് രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചാൽ പേടിച്ച് മാളത്തിലൊളിക്കുന്നവരല്ല കോൺഗ്രസുകാർ. പ്രവർത്തകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. സൈലന്റ് വാലി സംരക്ഷണത്തിനടക്കം പരിസ്‌ഥിതി സംരക്ഷണത്തിന് മുന്നിൽ നിന്ന് പോരാടിയ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബഫർ സോൺ  വിഷയത്തിന്റെ മറവിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് കാട്ടാളത്തമാണ്. ഓഫിസ് തല്ലിത്തകർത്ത എസ് എഫ് ഐ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ സി പി എം നേതൃത്വം തയാറാകാത്തത് ഇതിനു തെളിവാണ്. എസ് എഫ് ഐ അക്രമം അംഗീകരിക്കുന്നുണ്ടോയെന്ന് സി പി എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി വ്യക്തമാക്കണം. ബി ജെ പിയുടെ ബി ടീമായി പ്രവർത്തിക്കുന്ന പിണറായി വിജയനെയും കേരള സി പി എമ്മിനെയും നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം തയാറാകണം. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. 

Read Also: മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പച്ചക്കള്ളം പറഞ്ഞ സിപിഎം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം: വി.ഡി സതീശൻ


മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എസ് എഫ് ഐ മാർച്ച് നടത്തേണ്ടത്. നാണം കെട്ട് തൊലിയുരിഞ്ഞു നിൽക്കുന്ന  മുഖ്യമന്ത്രിയെയും സർക്കാരിനെയും രക്ഷപ്പെടുത്താൻ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും ഓഫീസുകൾ ആക്രമിക്കുകയാണ്. പോലീസ് ഒത്താശയോടെ സംസ്‌ഥാനത്തു ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ഓഫീസ് അക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പൊലീസിന് മടിയുണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് കോൺഗ്രസിനറിയാം. ഇനി ഇത്തരം അക്രമങ്ങൾ ആവർത്തിച്ചാൽ കോൺഗ്രസിന്റെ ശക്തി സി പി എമ്മും പോലീസും തിരിച്ചറിയുമെന്നും ബെന്നി ബഹനാൻ എം.പി  മുന്നറിയിപ്പ് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.