കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. വൈകാരിക അടുപ്പമുള്ളയിടമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറ. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. എസ്ഡിപിഐയെ എന്നും ശക്തമായി എതിർത്തിട്ടുള്ളത് ലീഗാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ലീഗിൻ്റെ മറവിൽ എസ്ഡിപിഐ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. എതിരാളികൾ തോൽവി അംഗീകരിക്കണം. വർഗീയത പറഞ്ഞ് പാലക്കാട്ടെ ജനങ്ങളെ പരിഹസിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സരിന് അന്നും ഇന്നും മറുപടി പറയുന്നില്ല. 2025 ൽ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി സന്ദർശിച്ച ശേഷം വൈകിട്ട് രാഹുൽ പാലക്കാട്ടെത്തും. മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ രാഹുലിനായി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽ പാലക്കാട് വിജയിച്ചത്. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ. എന്നാൽ ആറാം റൗണ്ട് മുതൽ രാഹുൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപി കോട്ടകൾ പൊളിച്ചടുക്കി കൊണ്ടാണ് രാഹുൽ ജയിച്ചു കയറിയത്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
COMMERCIAL BREAK
SCROLL TO CONTINUE READING
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.