കൂടിക്കാഴ്ച നിഷേധിച്ചു; കേന്ദ്ര റെയില്‍വേ മന്ത്രിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാര്‍
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതായി മന്ത്രിമാരുടെ പരാതി
നേമം ടെര്‍മിനല്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതായി മന്ത്രിമാരുടെ പരാതി. കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ വ്യക്തമാക്കി.
റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കായി ഒരാഴ്ച മുന്‍പ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്.
റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടാണ് കേരളത്തിലെ മൂന്ന് മന്ത്രിമാർ ദില്ലിയിലെത്തിയത്.നേമം ടെർമിനൽ പദ്ധതി നടപ്പാക്കണമെന്നതാണ് കേരളത്തിലെ മന്ത്രി സംഘത്തിന്‍റെ പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെയടക്കം പിന്തുണ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്‍റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്‍റെയും വികസനം സംബന്ധിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് സംസ്ഥാന മന്ത്രിമാർ കൈമാറുമെന്നും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...