V Sivankutty: ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം; റെയിൽവേ മന്ത്രിയ്ക്ക് വി ശിവൻകുട്ടിയുടെ കത്ത്
ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
തിരുവനന്തപുരം: ആമഴയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ശിവൻകുട്ടി കത്തയച്ചു.
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് കരാർ തൊഴിലാളിയായ ജോയിയുടെ മരണം സംഭവിക്കുന്നത്. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായുള്ള കനാലിലാണ് മൃതദേഹം പൊന്തിയതെന്നാണ് റിപ്പോർട്ട്. ഇത് റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണ്. പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം കനാലിൽ നിന്നും പുറത്തെടുത്തത്. വീർത്ത അവസ്ഥയിലായിരുന്നു മൃതദേഹം. സഹപ്രവർത്തകരും ബന്ധുക്കളുമാണ് മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
Also Read: Joy Body Found: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തി
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ഞാൻ കനാലിൻ്റെ ഒരു ഭാഗം വൃത്തിയാക്കാൻ റെയിൽവേ കരാർ എടുത്ത സ്വകാര്യ ഏജൻസിയാണ് ശുചീകരണ തൊഴിലാളിയായ ജോയിയെ ഈ ജോലിക്കായി നിയമിച്ചത്.
കനാലിൻ്റെ 140 മീറ്റർ നീളമുള്ള വീതി കുറഞ്ഞ ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നംഗ തൊഴിലാളികൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ കനാലിനുള്ളിലെ ഒഴുക്ക് വർധിച്ചതോടെ ജോയിക്ക് കൃത്യസമയത്ത് പുറത്തിറങ്ങാനായില്ല എന്നാണ് റിപ്പോർട്ട്. സഹപ്രവർത്തകർ ആദ്യം കയറുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജോയി ഒഴുക്കിൽ പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.