Trivandrum: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.


 ALSO READ: Kerala Rain Alert : കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം


കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. തെക്കൻ ജില്ലകളിലാണ് കൂടുതലായി കാലവർഷം റിപ്പോർട്ട് ചെയ്തത്. മുൻ വർഷങ്ങളിലെ പ്രളയ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാ ജില്ലകൾക്കും സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


 കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ട്ടമാണ് ഉണ്ടായത്. പുലർച്ചെ നാല് മണിയോടെ ആഞ്ഞടിച്ച കാറ്റിനെ തുടർന്ന് നാല്പതിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. വൈപ്പിന്‍, മഴവന്നൂർ,പറവൂര്‍, തത്തപ്പള്ളി മേഖലകളിലാണ് കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായത്.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.