Kerala Rain Alert : കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം

കേരളത്തിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 10:20 AM IST
  • കേരളത്തിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • വിവിധ ജില്ലകളിൽ യെൽലോ അല്ലെർട്ട് (Yellow Alert) പ്രഖ്യാപിച്ചു.
    മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
  • കേരളം (Kerala) തീരങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റെർ വരെ ആകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Kerala Rain Alert : കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം

Thiruvananthapuram : സംസ്ഥാനത്ത് ഇന്നും കനത്ത മഴ (Heavy Rain) തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ യെൽലോ അല്ലെർട്ട് (Yellow Alert)  പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം (Kerala) തീരങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റെർ വരെ ആകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അതിനാൽ തന്നെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്.  പുതിയ ന്യുനമർദ്ദം ഗുജറാത്ത് തീരങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടെങ്കിലും അത് കേരളത്തിൽ എത്തില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: Heavy Rain in Kerala: കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

 ശക്തമായ കാറ്റിനെ തുടർന്ന് എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ട്ടം ഉണ്ടായിട്ടുണസ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആഞ്ഞടിച്ച കാറ്റിനെ തുടർന്ന് നാല്പതിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. വൈപ്പിന്‍, മഴവന്നൂർ,പറവൂര്‍, തത്തപ്പള്ളി മേഖലകളിലാണ് കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായത്.

ALSO READ:   Kerala Rain Alert: കേരളത്തിൽ ഇന്നും മഴ തുടരും; 8 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനെ (Strong Wind)തുടർന്ന് വീടുകൾക്ക് മുകളിൽ മരം കടപുഴകി വീഴുകയും മേൽക്കൂര പറന്ന് പോകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഗതാഗത തടസ്സപ്പെട്ടിരുന്നു. ഇപ്പോൾ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്.

 കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചിരുന്നു.

ALSO READ: Kerala Rain Alert : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

 ഇതിനു പുറമേ ജൂലൈ 13 രാത്രി 11.30 വരെ കർണാടക തീരത്ത് മംഗലാപുരം മുതൽ കാർവാർ വരെ 2.5 മുതൽ 3.9  മീറ്റർ വരെ ഉയരത്തിലും തമിഴ്‌നാട്  തീരത്ത് കൊളച്ചൽ മുതൽ തമിഴ്‌നാടിന്റെ (Tamil Nadu) തെക്കുഭാഗത്തുള്ള കിലാകാരി വരെ 2.5 മുതൽ 3.1  മീറ്റർ വരെ ഉയരത്തിലും തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News