കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴയ്കക് ശമനം; ആലപ്പുഴയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടർ, മഴക്കെടുതികളിൽ വലഞ്ഞ് ജനം
നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
കോട്ടയം/ ആലപ്പുഴ/ പത്തനംതിട്ട: കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം. ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ്. പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിൻറെ വരവ് കുറഞ്ഞ് തെളിഞ്ഞ അന്തരീക്ഷം ആണെങ്കിൽ ഇന്നുമുതൽ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷ. മുണ്ടക്കയം മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്നു. തീക്കോയി പാലാ എന്നിവിടങ്ങളിലും നദിയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. നാഗമ്പടം കോടിമത കുമരകം എന്നീ മേഖലകളിൽ മാത്രമാണ് അപകടനിലയ്ക്ക് മുകളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. കോട്ടയം റൂട്ടിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. 66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്. 2076 പേർ ക്യാമ്പിൽ ഉണ്ട്. തിരുവാർപ്പ് പഞ്ചായത്തിൽ 6 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇവിടെ 350 പേരെ ക്യാമ്പിലേക്ക് മാറ്റി ആർപ്പുക്കര എന്നീ മേഖലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട് ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.
പത്തനംതിട്ടിയിൽ കഴിഞ്ഞ രൊഴ്ചയായി ജില്ലയിൽ തിമിർത്ത് പെയ്ത മഴക്ക് ശമനമുണ്ടായെങ്കിലും മഴക്കെടുതികൾ തുടരുകയാണ്. മഴ കരുത്താർജിച്ച ജില്ലയുടെ കിഴക്കൻ മേഖല ഇപ്പോഴും ദുരന്ത ഭീഷണിയിലാണ്. മഴ തുടങ്ങിയ ശേഷം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളുടെ സമീപ ഭാഗങ്ങളിൽ ഉള്ളവർ ആണ് ദുരന്ത ഭീഷണിയിൽ കഴിയുന്നത്. ചിറ്റാർ സീതത്തോട്, തണ്ണിത്തോട്, കോന്നി വനമേഖലകളിലാണ് മണ്ണിടിച്ചിൽ ഭീതി ഇപ്പോഴും നിലനിൽക്കുന്നത്. ദുരന്ത നിവാരണ സമിതി ഇവിടെ സുരക്ഷാ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ജില്ലയിലെ 78 ക്യാമ്പുകളിലായി 2532 പേരാണ് കഴിയുന്നത്. അപ്പർ കുട്ടനാട് ആറന്മുള ഉൾപ്പെടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങാൻ ദിവസങ്ങളെടുക്കും. ശുചീകരണ ജോലികൾ കഴിഞ്ഞെങ്കിൽ മാത്രമെ വീടുകൾ താമസ യോഗ്യമാകുകയുള്ളൂ. ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും റവന്യൂ ആരോഗ്യ വകുപ്പ് അധികൃതർ എത്തിക്കുന്നുണ്ട്. മന്ത്രി വീണാ ജോർജ് ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ജില്ലയിൽ ഇന്നും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
എന്നാൽ മഴ കനത്തതോടെ മണിമലയാറന്‍റെ തീരത്തെ ജനങ്ങൾ ദുരിതത്തിലായി. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിലുണ്ടാകുന്ന ചെറുതും വലുതുമായ മണ്ണിച്ചിലും മലവെള്ളപാച്ചിലും മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായി. ഇതോടെ മണിമല മണ്ണംപ്ലാവ് എന്നിവിടങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി. മണ്ണംപ്ലാവിൽ നാൽപ്പത്തി ഒൻപതോളം കടകളിലും, മണിമലയിൽ നൂറ്റി എൺപതോളം കടകളിലും വെള്ളം കയറിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നുതുടങ്ങിയപ്പോൾ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അവശ്യസാധനങ്ങൾ ഒഴികെ ബാക്കിയെല്ലാ സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മഴ എത്ര നാൾ നീണ്ടു നിൽക്കമെന്ന ആശങ്കയിലാണ് വ്യാപാരികൾ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാട്ടിതെ ഒന്നാക്കെ വിഴുങ്ങിയ പ്രളയം ഉണ്ടായത്. ആ നഷ്ടത്തിൽ നിന്നും കരകയറാൻ ഇനിയും വ്യാപാരികൾക്കായിട്ടില്ല. ആറിന് കുറുകെ ചെക്ക്ഡാമുകൾ പണിതതോടെ ഇവിടെ ചെളി വന്നടിയുന്നത് ആറിന്‍റെ ആഴം കുറയാൻ കാരണമായി.
Read Also: Landslide In Idukki: മൂന്നാറിൽ ഉരുൾപ്പൊട്ടൽ; ഒരു ക്ഷേത്രവും 2 കടകളും മണ്ണിനടിയിൽ!
ഇതാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം സ്ഥലങ്ങളിൽ അടിയുന്ന ചെളി വാരിക്കളയാൻ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയ സാധനങ്ങൾ തിരിച്ച് എന്നു കൊണ്ടുവരാനാകുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ഈ ദുരിതം കണ്ടു ജീവിക്കുന്ന ഇളം തലമുറ ഈപ്രദേശങ്ങളിൽ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങൾ നിലനിർത്തുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...