Rajya Sabha By-Poll : രാജ്യസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി ജോസ് കെ മാണി പത്രിക സമർപ്പിച്ചു
നേരത്തെ യുഡിഎഫിന്റെ ഭാഗമായി ജോസ് കെ മാണി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സീറ്റിലേക്കാണ് വീണ്ടും ഇലക്ഷൻ നടത്താൻ പോകുന്നത്.
Thiruvananthapuram : രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ (Rajya Sabha Bypoll) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി (Jose K Mani) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുഗമിച്ചു.
ALSO READ : Kottayam Municipality | കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്
ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും.
സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയര്‍ന്നിരുന്നു.
നേരത്തെ യുഡിഎഫിന്റെ ഭാഗമായി ജോസ് കെ മാണി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സീറ്റിലേക്കാണ് വീണ്ടും ഇലക്ഷൻ നടത്താൻ പോകുന്നത്. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേർന്നപ്പോൾ ജോസ് കെ മാണി രാജ്യസഭ അംഗത്വവും രാജിവെച്ചിരുന്നു. എന്നാൽ നിയസഭ തിരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പനോട് ജോസ് കെ മാണി തോൽക്കുകയായിരുന്നു. ഇതെ തുടർന്നാണ് വീണ്ടും രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി മത്സരിക്കാൻ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...