Mullapperiyar Baby Dam : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ വനം മന്ത്രിക്ക് പിന്തുണയുമായി എൻസിപി രംഗത്ത്

വിവാദത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 10:01 PM IST
  • എൻസിപി (NCP) സംസ്ഥാന നേതൃത്വമാണ് വനം മന്ത്രി എ കെ ശശീന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്.
  • എന്നാൽ ഉദ്യോഗസ്ഥരെ കയറൂരി വിടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് എൻസിപി നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.
  • മാത്രമല്ല വിവാദത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • എൻസിപി നേതൃത്വം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
Mullapperiyar Baby Dam : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ വനം മന്ത്രിക്ക് പിന്തുണയുമായി എൻസിപി രംഗത്ത്

Kochi :  മുല്ലപ്പെരിയാർ ബേബി ഡാം (Mullapperiyar Baby Dam) വിവാദ മരം മുറി ഉത്തരവിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ (AK Saseendran) പിന്തുണയുമായി എൻസിപി രംഗത്തെത്തി. എൻസിപി (NCP) സംസ്ഥാന നേതൃത്വമാണ് വനം മന്ത്രി എ കെ ശശീന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ഉദ്യോഗസ്ഥരെ കയറൂരി വിടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് എൻസിപി നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.

മാത്രമല്ല വിവാദത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപി  നേതൃത്വം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു. അതേസമയം സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് മന്ത്രി  എ കെ ശശീന്ദ്രൻ പറയുന്നത്. അതേസമയം സംഭവത്തിൽ മന്ത്രി വിശദീകരണം നൽകി കഴിഞ്ഞുവെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ALSO READ: Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് അസോസിയേഷൻ

  വിഷയത്തിൽ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ (Bennichan Thomas) സസ്പെന്ഷൻ (Suspension) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ (IFS Officers Association) രംഗത്തെത്തിയിരുന്നു. ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകാനുള്ള നീക്കം അഞ്ച് മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് തെളിവ്

 

മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിഷയത്തിൽ ഉത്തരവ് നൽകിയത് സെക്രട്ടറിമാരുടെ അറിവോടെയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരങ്ങൾ മന്ത്രിസഭയെ അറിയിക്കേണ്ടിയിരുന്നത് സെക്രെട്ടറിമാരായിരുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.

ALSO READ: Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു

ബെന്നിച്ചൻ തോമസിനെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് വനം മേധാവി പി കെ.കേശവനും ആവശ്യപ്പെട്ടിരുന്നു. ഐഎഫ്എസ് അസോസിയേഷനും ഇതേ വിഷയത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News