RajyaSabha Election: മൂന്ന് ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭ (RajyaSabha) തിരഞ്ഞെടുപ്പ്.
New Delhi: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭ (RajyaSabha) തിരഞ്ഞെടുപ്പ്.
ഒഴിവ് വന്നിരിയ്ക്കുന്ന മൂന്നു സീറ്റിലേയ്ക്കുള്ള RajyaSabha തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന് നടക്കും. പൂർണ്ണമായും കോവിഡ് (Covid-19) മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.
വയലാര്‍ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. അതായത് കോണ്‍ഗ്രസിന്‍റെയും (Congress) മുസ്ലിം ലീഗിന്‍റെയും സിപിഎമ്മിന്‍റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 24ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ഏപ്രിൽ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5 ആണ്.
ഏപ്രിൽ 12ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് MLAമാർക്ക് വോട്ട് ചെയ്യാനുള്ള സമയം. വോട്ടെടുപ്പിന് ശേഷം ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 5 മണിയോടെ ഫലപ്രഖ്യാപനം നടക്കും,
അതേസമയം, പുതിയ നിയമസഭ പ്രാബല്യത്തില്‍ വന്നതിന് ശേഷമേ സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, അതിനു വിപരീതമായി നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ, ഫല പ്രഖ്യാപനത്തിന് മുന്‍പായി രാജ്യസഭ തിരഞ്ഞെടുപ്പും നടക്കുകയാണ്.
നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് LDF രണ്ട് സീറ്റുകള്‍ നേടും. UDF ന് ഒരു സീറ്റും ലഭിക്കും.
Also read: Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാന ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട രാജ്യസഭ അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. അതനുസരിച്ച് കേരളത്തിന് 9 അംഗങ്ങളുണ്ട്.
മുപ്പതു വയസ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...