Ramadan 2024:  മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച (March 12)  റംസാൻ വ്രതത്തിന് ആരംഭമാകും. നാളെ റംസാൻ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായെന്നും നാളെ ഒന്ന് നാളെയായിരിക്കുമെന്നും കോഴിക്കോട് മുഖ്യ ഖാസി അറിയിച്ചു. ഇന്നുമുതൽ തന്നെ തറാവീഹ് ആരംഭിക്കും. ഇന്നുമുതൽ 30 ദിവസം വിശ്വാസികൾക്ക് ആരാധനയുടെയും സത്കർമങ്ങളുടെയും സമയമാണെന്നും മുഖ്യ ഖാസി മാധ്യമങ്ങളോട് പറഞ്ഞു.


Also Read:  CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍ 


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരും  മാസപ്പിറവി കണ്ടത് സ്ഥിരീകരിച്ചു. മാസപ്പിറ ദൃശ്യമായതിനാല്‍ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് തിങ്കളാഴ്ച റംസാൻ വ്രതം ആരംഭിച്ചിരുന്നു.


Also Read:  PM Modi on Mission Divyastra: മിഷന്‍ ദിവ്യാസ്ത്രയുടെ വിജയം, DRDO ശാസ്ത്രജ്ഞർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി


പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആരാധനാകാര്യങ്ങളില്‍ മുഴുകി മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റംസാൻ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം ഏറ്റവും വലിയ പുണ്യമാസമാണ്  റംസാൻ കാലം.


നോമ്പുകാലം സമാധാനത്തിന്‍റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആശംസിച്ചു. കഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഭീകരതയും അക്രമവും അവസാനിപ്പിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമായ റമദാൻ ഇസ്ലീം മതവിശ്വാസികൾ ഏറെ പവിത്രമായാണ് കാണുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ എന്നാണ് ഇസ്ലാം മതവിശ്വാസം. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം റമദാൻ മാസത്തിലാണ് നടക്കുന്നത്. റമദാൻ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം


ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസക്കാലം വ്രതശുദ്ധിയുടെ പുണ്യകാലമാണ്. സുബഹി മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്. മഗ്‌രിബ് ബാങ്ക് വിളിയോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.