CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍

ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത്  2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 10:08 PM IST
  • രാജ്യത്തെ നിയമമായി നിലകൊള്ളുന്നതിനാൽ CAA നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍

CAA Notification: നിര്‍ണ്ണായക നീക്കത്തില്‍  ആഭ്യന്തര മന്ത്രാലയം CAA ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. 

നരേന്ദ്ര മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം 2019 ചട്ടങ്ങൾ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചതോടെ  ബിജെപിയുടെ 2019 പ്രകടനപത്രികയുടെ അവിഭാജ്യ ഘടകമാണ് പ്രവര്‍ത്തികമാവുന്നത്.  ഇത്  പൗരത്വം തട്ടിയെടുക്കാനുള്ള നിയമമല്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പൗരത്വം നൽകുന്നതാണെന്നും സർക്കാർ വിജ്ഞാപനത്തിൽ കൃത്യമായി  വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: PM Modi on Mission Divyastra: മിഷന്‍ ദിവ്യാസ്ത്രയുടെ വിജയം, DRDO ശാസ്ത്രജ്ഞർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  

ഈ വിജ്ഞാപനത്തോടെ, ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 2019 ഡിസംബറിൽ പാർലമെന്‍റ്   CAA പാസാക്കിയിരുന്നു. ബില്ലിന്  രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനുശേഷം മോദി സർക്കാർ നിയമം നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാല്‍ അടുത്തിടെ CAA ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

രാജ്യത്തെ നിയമമായി നിലകൊള്ളുന്നതിനാൽ CAA നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

എന്താണ് CAA?
 
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത്  2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.

CAA ചട്ടങ്ങൾ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇതിനായി ഒരു ഓൺലൈൻ പോർട്ടൽ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. സിഎഎ നടപ്പിലാക്കിയ ശേഷം, മുസ്ലീം  ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വത്തിന് എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും. അപേക്ഷിക്കാൻ അവർ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച വർഷം വെളിപ്പെടുത്തേണ്ടതുണ്ട്. ഇത് കൂടാതെ മുസ്ലീം അല്ലാത്ത അഭയാർത്ഥികൾക്ക് മറ്റൊരു രേഖയും ആവശ്യമില്ല.

അതേസമയം,  CAA നിലവില്‍ വന്നതോടെ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. പ്രത്യേകിച്ച് നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയില്‍  പോലീസ്, സേന ശക്തമായി  രംഗത്തുണ്ട്.  ഈ പ്രദേശത്ത്  CAA യ്ക്കെതിരെ മാസങ്ങളോളം നീണ്ട പ്രതിക്ഷേധം നടന്നിരുന്നു,. 

എന്നാല്‍,  പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിമമത ബാനര്‍ജി  CAA ക്കെതിരെ രംഗത്ത് എത്തിയപ്പോള്‍ ബിജെപി ഘടകം ആഘോഷ തിമര്‍പ്പിലാണ്...!!  `

  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News