Ramamangalam Panchayath President: രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് വാഹനാപകടത്തിൽ മരിച്ചു
സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
കൊല്ലം: കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം . കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കല്ലുവാതുക്കൽ വെച്ചാണ് കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...