തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തിൽ (Attappadi child death) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ഒന്നാംപ്രതിയാക്കി നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ചെന്നിത്തല (Ramesh Chennithala) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അട്ടപ്പാടിയിൽ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിന് കാരണം സർക്കാരിൻ്റെ കടുത്ത അനാസ്ഥയാണ്. സർക്കാരിനെ ഒന്നാംപ്രതിയാക്കി കേസ് എടുക്കണം. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ  മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്‌ച വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.


ALSO READ: Attappadi infants deaths | ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്


നേരത്തെതന്നെ ഇക്കാര്യത്തിൽ സർക്കാരിൻ്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാല് ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ 11 മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.


അടിക്കടി മരണം ഉണ്ടാകുമ്പോഴും സർക്കാർ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണു ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആരോഗ്യ വകുപ്പിൻ്റെയും പട്ടികജാതി വകുപ്പിൻ്റെയും പൂർണ്ണ പരാജയമാണ്.


ALSO READ: Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു


കുറ്റക്കാർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണം. ശിശുമരണത്തിൽ സർക്കാർ ഒന്നാം പ്രതിയും ഉദ്യോഗസ്ഥർ രണ്ടാo പ്രതിയുമാക്കി കേസെടുക്കണം. എങ്കിൽ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരം ദാരുണ സംഭവങ്ങൾ ഒഴുവാക്കാനാവൂ. മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.    പിണറായി സർക്കാരിൻ്റെ കീഴിൽ സ്ത്രീകൾക്ക് പുറമേ പിഞ്ചുകുട്ടികൾക്ക് പോലും രക്ഷയില്ലാതായതായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.