പത്തനംതിട്ട: റാന്നിയില്‍ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേഷാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതേകാലോടെ റാന്നി പോസ്റ്റോഫീസിന് എതിർവശമുള്ള പഴയകെട്ടിടത്തിന്റെ രണ്ടാംനിലയിലായിരുന്നു അപകടം. സംഭവ സമയത്ത് മുറിയിലുണ്ടായിരുന്ന ഗണേഷിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഗണേഷ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് മാറി നിന്ന ശേഷം പിന്നീട് ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

Road Accident: പത്തനംതിട്ട കൂരമ്പാലയിൽ ഒന്നിനുപിറകെ ഒന്നായി മൂന്ന് അപകടങ്ങൾ; ആർക്കും പരിക്കില്ല


പത്തനംതിട്ട: കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഇതിനിടയിൽ സംഭവമറിഞ്ഞു സ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സിന്‍റെ വാഹനവും അപകടത്തിൽ പെട്ടു. 


ഭാഗ്യവശാൽ തുടരെയുണ്ടായ അപകടങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. എംസി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡ കൊണ്ടുവരികയായിരുന്നു മിനി ലോറിയാണ് മറിഞ്ഞത്. 


ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയുമുണ്ടായി. സംഭവ സ്ഥലത്തേക്ക് അടൂരിൽ നിന്നും കുരമ്പാലക്ക് വന്ന ഫയർഫോഴ്സിന്‍റെ വാഹനത്തില്‍ ബസ് തട്ടുകയും ചെയ്തു. തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് എംസി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് പോലീസ് എത്തി വാഹങ്ങൾ നിയന്ത്രിച്ചു വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.