പാലക്കാട്: കേരളത്തിൽ വീണ്ടും റാൻസംവേർ ആക്രമണം. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം. പാലക്കാട്​ ജില്ലയിലെ റെയിൽവെ ഡിവിഷണൽ ഒഫീസിലെ പേഴ്​സണൽ അക്കൗണ്ട്​ വിഭാഗങ്ങളിലാണ്​ സംഭവം. 20 കമ്പ്യൂട്ടറുകളിൽ ആക്രമണമുണ്ടായിട്ടുണ്ട്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വ​യ​നാ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെത്തിരുന്നു. ഈ ​ജി​ല്ല​ക​ളി​ലെ ചി​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലെ കമ്പ്യൂട്ടറുകളാണ് ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്. 


അതേസമയം, ചില പഞ്ചായത്തുകളൊഴികെ വാനാക്രൈ ആക്രമണം സംസ്ഥാന സർക്കാരിന്‍റെ ഒരു വകുപ്പിനെയും ബാധിച്ചിട്ടില്ലെന്ന് ഐടി മിഷൻ നടത്തിയ അതിവേഗ സുരക്ഷാ ഓഡിറ്റിങ്ങിൽ കണ്ടെത്തി. വൈറസ് റിപ്പോർട്ട് ചെയ്തതിന്‍റെ പിറ്റേന്നു തന്നെ, മറ്റു കംപ്യൂട്ടറുകളിലേക്കു വിന്യസിക്കുന്ന 445 പോർട്ട് നിർജീവമാക്കിയതാണ് വൻ സുരക്ഷാ ഭീഷണിയിൽനിന്നു കംപ്യൂട്ടർ ശൃംഖലയെ രക്ഷിച്ചതെന്നാണ് വിലയിരുത്തൽ.