തിരുവനന്തപുരം: പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് അറസ്റ്റിലായത്. തുമ്പ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഡംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് യുവതിയെ പണത്തിനായി നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തു. പണം കിട്ടാതെ വന്നതോടെ ട്വിറ്റർ, ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലും മറ്റു ചില സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.


ALSO READ: ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിൽ


തുടർന്ന് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും  മൊബൈൽ ഫോണും പിടിച്ചെടുത്തു. ബലാത്സം​ഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ലാപ്ടോപ്പും മൊബൈലും പരിശോധിച്ചതിൽ നിന്ന് സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.


സമാനമായ രീതിയിൽ മറ്റ് സ്ത്രീകളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ യുവതികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.