ഇടുക്കി: കാപ്പ നിയമ പ്രകാരം ജയിലിൽ കഴിഞ്ഞയാൾ കഞ്ചാവുമായി എക്സൈസ് പിടിയിൽ. തൊടുപുഴ സ്വദേശി ഷിൻസ് അഗസ്റ്റിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. ഇയാളുടെ പേരിൽ ഇതിന് മുമ്പും കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൊടുപുഴ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രാത്രി കാല പരിശോധനയിലാണ് തൊടുപുഴ സ്വദേശിയായ ഷിൻസ് അഗസ്റ്റിനെ എക്സൈസ് പിടികൂടിയത്.
ALSO READ: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു. ഷിൻസിന് എതിരെ പോലീസിലും എക്സൈസിലും ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ഇടുക്കിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരിവസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസും പോലീസും പരിശോധന ശക്തമാക്കി. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.