Shiyas Kareem: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്
Rape Case against Shiyas Kareem: എറണാകുളത്ത് വര്‍ഷങ്ങളായി ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്.
കാഞ്ഞങ്ങാട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി യുവതി. കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് വര്‍ഷങ്ങളായി ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടനെ പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ALSO READ: നടി അനുശ്രീയുടെ വാഹനം ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്
പീഡനത്തിന് പുറമെ തന്റെ പക്കല്‍ നിന്ന് 11 ലക്ഷത്തിലധികം രൂപ ഷിയാസ് കരീം തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതോടെ എറണാകുളത്തേയ്ക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്‍സ്‌പെക്ടര്‍ ജി.പി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഗാര്‍ഡിയന്‍ ഉള്‍പ്പെടെ ഏഴോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഷിയാസ് കരീം. മാത്രമല്ല, പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും ഷിയാസ് സ്ഥിരം സാന്നിധ്യമാണ്. നടനെതിരെ പീഡന പരാതിയില്‍ കേസ് എടുത്തത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...