പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ വയോധികയുടെ മ‍ൃതദേഹം എലി കരണ്ടു. പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ (Mortuary) സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ച് വികൃതമാക്കി. ഒറ്റപ്പാലം മനിശേരി സ്വദേശി സുന്ദരിയുടെ മൃ‍തദേഹമാണ് (Dead body) എലി കരണ്ടത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ സുന്ദരിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ഒറ്റപ്പെട്ടതാണെന്നും ഇങ്ങനെ സംഭവിച്ചതിൽ ദുഖമുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ സംഭവത്തിൽ ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായതായി പാലക്കാട് ഡിഎംഒ കെപി റീത്ത വ്യക്തമാക്കി. ആരോ​ഗ്യമന്ത്രിക്ക് (Health minister) ഉടൻ തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുമെന്നും ഡിഎംഒ വ്യക്തമാക്കി.


ALSO READ: അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു


ആൻജിയോപ്ലാസ്റ്റിക്കായി കഴിഞ്ഞ ദിവസമാണ് സുന്ദരിയെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയെ തുടർന്ന് ഇവർ മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. രാത്രി മ‍ൃതദേഹം കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ മൂക്കിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബന്ധുക്കൾ ഇത് മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് എലി കരണ്ടത് കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.