തിരുവനന്തപുരം: നാളെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റിവെച്ചു. ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്ന ആവശ്യം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റാന്‍ സംഘടനകള്‍ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗതാഗതമന്ത്രി തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനമുണ്ടായത്. അടുത്ത മാസം 20ന് മുന്‍പ് ചാര്‍ജ് വര്‍ദ്ദന പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചത്.


നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ടിയുസിഐ, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.


സംഘടനകള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിരക്ക് വര്‍ദ്ദനയില്‍ ഗണ്യമായ മാറ്റമുണ്ടാകാനാണ് സാദ്ധ്യത.