Ration Food Kit| കിറ്റ് വിതരണം അങ്ങിനെ നിർത്തിയിട്ടില്ല, ആവശ്യം വന്നാൽ വീണ്ടും കിറ്റ് നൽകുമെന്ന് മന്ത്രി
കോവിഡ് കാലത്തെ പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സർക്കാർ കിറ്റ് വിതരണം ആരംഭിച്ചത്.
കോഴിക്കോട്: റേഷൻ കിറ്റ് വിതരണം അങ്ങിനെ പൂർണമായി നിർത്തിയില്ലെന്നും ആവശ്യം വന്നാൽ വീണ്ടും നൽകുമെന്നും മന്ത്രി ജി.ആർ അനിൽ. കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുത്ത റേഷൻ കടകളിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്തെ പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സർക്കാർ കിറ്റ് വിതരണം ആരംഭിച്ചത്. എന്നാൽ ഇനി അത്തരത്തിൽ സാധിക്കില്ലെന്നാണ് ഇന്നലെ മന്ത്രി അറിയിച്ചത്. എന്നാൽ മന്ത്രി ഇന്ന് നിലപാട് മാറ്റി.
അതേസമയം കിറ്റ് വിതരണം സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്ന് നേരത്തെ മുതഷൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കിറ്റ് നൽകുന്നത് സർക്കാർ തുടരുകയായിരുന്നു.
ALSO READ: Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു
കോവിഡ് കാലത്ത് റേഷൻകട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് സാധാരണക്കാർക്ക് വളരെ അധികം ആശ്വാസമായിരുന്നു. കഴിഞ്ഞ വർഷം 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. അതിനിടയിൽ വിതരണത്തിൽ രണ്ട് മാസം പ്രശ്നം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...